എസ്.സലിംകുമാര്‍
കാട്ടിലപ്പടി നാട്ടുമാവ്
നാട്ടിലപ്പടി കാട്ടുരാവ്
രാവിലെപ്പോഴും കാട്ടുമാക്കാന്‍
കൂവിയാര്‍ക്കും തോട്ടുവക്കില്‍
ഞാനുമെന്നുടെ കൂട്ടുകാരും
തെനെടുക്കാന്‍ കാടുകേറി.
തേനെടുക്കുമ്പം കാടൊടിച്ച്
ആന വന്നതു കണ്ടു ഞങ്ങള്‍
ആന വന്നൊരു കാട്ടുചേന
വാനിലേക്കു പിഴുതെറിഞ്ഞു.
കാട്ടുചേന പോയ് നാട്ടില്‍ വീണു
നാട്ടുകാരതു പൂളിനട്ടു.
ചേന നട്ടപ്പം ചേമ്പു പൊട്ടി
ചേമ്പു മാന്തുമ്പം കാച്ചില്‍ കിട്ടി
കാച്ചില്‍ നട്ടപ്പം കാറ്റു തട്ടി
കാച്ചില്‍ മാന്തുമ്പം ചീനി കിട്ടി.