Saturday, July 23, 2011

സിലിക്കണ്‍ മീഡിയയുടെ മൂന്നു സിനിമകള്‍



സിലിക്കണ്‍ മീഡിയയുടെ മൂന്നു സിനിമകള്‍ മലയാള സിനിമ രംഗത്ത് പുതിയൊരു ബാനര്‍ ആണ് സിലിക്കണ്‍ മീഡിയ . നല്ല സിനിമകള്‍ നിര്‍മിക്കുകയും പുതിയൊരു സിനിമാ അവബോധം സൃഷ്ടിക്കുകയും ആണ് സിലിക്കണ്‍ മീഡിയ യുടെ ലക്‌ഷ്യം.

തെളിയിക്കപ്പെട്ട കഴിവുകള്‍ ഉള്ള മികച്ച സംവിധായകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ടാണ് സിലിക്കണ്‍ മീഡിയ പ്രവര്‍ത്തിക്കുന്നത്.
താര പൊലിമ ഇല്ലാതെ തന്നെ മികച്ച കഥകള്‍ സിനിമ ആക്കുക എന്ന ദൌത്യത്തിന് നേതൃത്വം നല്‍കുന്നത് ഇലക്ട്രോണിക് എഞ്ചിനീയര്‍ ആയ പ്രകാശ്‌ ബാരെ ആണ്. പ്രതിഭാധനരായ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയില്‍ ‍ ലോകനിലവാരത്തിലുള്ള ചിത്രങ്ങളായിരിക്കും സിലിക്കണ്‍ മീഡിയ നിര്‍മ്മിക്കുന്നത്.

കഥയും സാങ്കേതികമികവും ഉള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിന്നോപ്പം തന്നെ പ്രദര്‍ശനത്തിലും വിതരണ വിപനനരങ്ങങ്ങളിലും ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്ത്തിക്കൊണ്ടാണ് സിലിക്കണ്‍ മീഡിയ പ്രവര്‍ത്തി ക്കുന്നത്. ഇതിനു തന്റെയും സുഹൃത്തുക്കളുടെയും സാങ്കേതികവിദ്യയി‌ലുള്ള മികവും ലോക വ്യാപകമായുള്ള ബന്ധങ്ങളും പ്രകാശ്‌ ബാരെയ്ക്ക് കൂട്ടിനു ഉണ്ട് .

സിലിക്കണ്‍ മീഡിയ യുടെ എല്ലാ സംരംഭങ്ങളിലും മികച്ച കലാ പ്രതിഭകളുടെയും സാങ്കേതിക വിദഗ്ധരുടെയും സജീവ സാന്നിധ്യവും ടീം വര്‍ക്കും ഉണ്ടെന്നുള്ളത് നല്ല സിനമയുടെ വക്താക്കളായ സിലിക്കണ്‍ മീഡിയ എന്ന സുഹൃട്സ്‌ സംഘത്തിന് അഭിമാനീ ക്ക് വാന്‍ വക നല്‍കുന്നു.
നാടക അഭിനയ രംഗത്ത് മികവു പ്രകടിപ്പിച്ചതിനു ശേഷം ആണ് പ്രകാശ്‌ ബാരെ സിനിമാ രംഗത്ത് പ്രവേശിക്കുന്നത്.
സിലിക്കണ്‍ മീഡിയയുടെ സാമൂഹികവും സാംസ്കാരികവുമായ ഉത്തര വാടിത്തങ്ങളുടെ പ്രതഫലനം ആണ് ഓരോ പ്രോഞെച്ടുകളും.
പ്രിയനന്ദനന്‍ സംവിധാനം ചെയ്ത സൂഫി പറഞ്ഞ കഥ , എം ജി ശശിയുടെ ജാനകി, സോഹന്‍ ലാലിന്റെ പേരിടാത്ത ചിത്രം എന്നിവയാനുസിളികോന്‍ മീഡിയയുടെ ഇപ്പോഴത്തെ പ്രോഞെച്ടുകള്‍

പതിവ് പാതകളിലൂടെ ഉള്ള യാത്രയില്‍ ‍ മലയാള സിനിമക്കു സംഭവിക്കുന്ന ജീര്‍ണതകളെ അതിജീവിക്കുവാന്‍ ഉതകുന്ന തരത്തിലുജ്ല്ല മികച്ച സൃഷ്ടികള്‍ കൊണ്ട് സിനിമ മേഖലയെ സംപന്നമാക്കുന്നതിന്നാണ് സിലിക്കണ്‍ മീഡിയ ശ്രമിക്കുന്നത്.

കഥയാണ് താരം എന്നാ ലളിതമായ ആശയമാണ് സിലിക്കണ്‍ മീഡിയ പ്രാവര്‍ത്തികമാക്കുന്നത്,

സൂഫി പറഞ്ഞ കഥ

മഖ്‌ലയാല സിനിമയ്ക്ക് പുതിയൊരു ദിശാബോധം നല്‍കുന്ന സിനിമയാണ് സൂഫി പറഞ്ഞ കഥ. മലയാളത്തിലെ മികച്ച വായനാനുഭവാങ്ങലില്‍ ഒന്നാണ് കെ പി രാമനുണ്ണിയുടെ ഈ നോവല്‍. നോവലിസ്റ്റ്‌ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്ഗ്ചു. പുളിജന്മാതിലൂടെ മികച്ച സിനിമക്കുള്ള അവാര്‍ഡു നേടിയ പ്രിയനന്ദനന്‍ ആണ് സംവിധായകന്‍. തന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ ശ്യ്ളിയില്‍ ആണ് പ്രിയനന്ദനന്‍ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൂടുതല്‍ ജനകീയവും കലാമെന്മ ഉള്ളതും ആയ സൂഫി പറഞ്ഞ കഥയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്ക്കുന്നത് പ്രകാശ്‌ ബാരെ, തമ്പി ആന്റണി , ശര്ബാനി മുഖര്‍ജി എന്നിവര്‍ ആണ്. ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്‌, വി കെ ശ്രീരാമന്‍, കുളപ്പുള്ളി ലീല, വത്സലാ മേനോന്‍ , ഗീത വിജയന്‍, മുല്ലനേഴി മുതലായവര്‍ ആണ് സൂഫ‌ി പറഞ്ഞ കഥയിലെ മറ്റു അഭിനേതാക്കള്‍. ഫോട്ടോഗ്രാഫി കെ ജി ജയനും കലാ സംവിധാനം ഗോകുല്‍ദാസും നിര്‍വഹിച്ചിരിക്കുന്നു.

മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഉള്ള പ്ലേ ഹൌസ് ആണ് സൂഫി പറഞ്ഞ കഥയുടെ വിതരണം നിര്‍വഹിക്കുന്നത്. . നവംബര്‍ ആ ൬ നു സൂഫി പാറഞ്ഞ കഥ റിലീസ് ആവും.

ജാനകി - ഭൂമിപുത്രി
ഭൂമിയില്‍ നിന്ന് വന്നു ഭൂമിയിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതയാകുന്ന ഭൂമിപിട്രി. . തെരുവില്‍ നിന്ന് വന്നു തെരുവിലേക്ക് തിരികെ പോകേണ്ടി വന്ന ജാനകി എന്നാ ബാലികയുടെ കഥയാണിത്. ഇതൊരു കുട്ടികളുടെ സിനിമയാണ്.

സിലിക്കണ്‍ മീഡിയയുടെ രണ്ടാമത്തെ ചിത്രമായ ജാനകി യുടെ ഷൂട്ടിംഗ് സെപ്തെംബര്‍ പതിനാറിന് മഞ്ചേരിയില്‍ ആരംഭിച്ചു.

മലയാള സിന്ബിംയില്‍ അന്യം നിന്ന് പോവാരായ ഒരു ജനുസ്സാണ് ബാലചിത്രങ്ങള്‍. അതിനാല്‍ തന്നെ മുതിര്‍ന്നവരുടെ സിനിമയിലൂടെ പ്രചരിക്കുന്ന ആശയമണ്ഡലം ആണ് കുട്ടികളെ സ്വാധീനിക്കുന്നത്. ഹാരി പോട്ടര്‍ , പോക്കൊമോന്‍ ഇനത്തില്‍പ്പെട്ട ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍ കുട്ടികളെ യാധാര്ത്യ ബോധത്തില്‍ നിന്നും സാമൂഹ്യമായ അറിവുകളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. ഇത്തരം സിനിമകളുടെ സ്വാധീനത്തില്‍ നിന്ന് കുട്ടികളുടെ മനസ്സിനെ വിടുവിക്കുന്നതിനു ജാനകി പോലുള്ള ചിത്രങ്ങള്‍ക്ക് കഴിയും.

അടയാളങ്ങള്‍ക്ക് ശേഷം എം ജി ശശി സംവിധാനം ചെയ്യുന്ന ജാനകിയില്‍ അഭിനയിക്കുന്നവരില്‍ അധികവും കുട്ടികള്‍ ആണ്. പതിനഞ്ചോളം കുട്ടികള്‍ ജാനകിയില്‍ അഭിനയിക്കുന്നുണ്ട്. എം.ജി.ശശി ഏറെ കാലം മനസ്സില്‍ ഇട്ടു പരുവപ്പെടുത്തിയ ഒരു തീം ആണ് ജാനകിക്ക് ഉള്ളത്.

മലയാളത്തില്‍ ഇത് വരെ ഉണ്ടായിട്ടുള്ള ബാല ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ജാനകി.
സാമൂഹികമായ അറിവുകളില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്താതെ ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി ആലോചിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്ന സിനിമയാണിത്.

കാലം ചെല്ലും തോറും കൂടുതല്‍ പ്രസക്തം ആയിക്കൊണ്ടിരിക്കുന്ന ഗാന്ധിയന്‍ തത്ത്വ ശാസ്ത്രമാണ് ജാനകി എന്നാ സിനിമയുടെ അന്തര്‍ധാര. തെരുവില്‍ നിന്ന് ഒരു ഗാന്ധിയന്‍ മുത്തച്ച്ച്ചന്‍ ദത്തെടുക്കുന്ന ജാനകി എന്നാ തെരുവ് ബാലികയുടെ കഥയാണിത്. ഈ ദത്തെടുക്കലിനെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ചിത്രത്തിന്റെ കാതല്‍.

കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് കുട്ടികളുമായി കൂടിക്കാഴ്ചയും ആടിഷന്‍ ടെസ്റ്റും നടത്തിയാണ് ജാനകി
യായി അഭിനയിക്കുവാ കൃഷ്ണ എന്ന ആറാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കുട്ടിയെ തെരഞ്ഞെടുത്തത് .

കൃഷ്ണ യെക്കൂടാതെ പതിന്ചില്പരം കുട്ടികള്‍ ജാനകിയില്‍ അഭിനയിക്കുന്നു.സിലിക്കണ്‍ മീഡിയ യുടെ ചാലക് ശക്തികള്‍ ആയ പ്രകാശ്‌ ബാരെയും തമ്പി ആന്റണി യും ഈ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ടി ജി രവി, മണികണ്ഠന്‍, എം ആര്‍ ബി യുടെ മകള്‍ ലീല, പ്രേംജിയുടെ മകള്‍ സതി , നാടക നടന്‍ ജയചന്ദ്രന്‍ മുതലായവരും ജാനകിയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
അഭിനയത്തിന് പുറമേ ജാനകിയുടെ സഹാസംവിധാനവും പ്രകാശ്‌ ബാരെ ചെയ്യുന്നുണ്ട്. സമീപ ഭാവിയില്‍ തന്നെ പ്രകാശ്‌ ബാരെ സംവിധായകന്‍ ആവും എന്നതിന്റെ സൂചന ആണ് ഇത്.

മലയാള സിനിമയില്‍ എം ജി ശശി എന്ന സംവിധായകന്‍ ഒരിക്കല്‍ കൂടി തന്റെ അവിസ്മരണീയമായ അടയാളം പതിപ്പിക്കുകയാണ് ജാനകിയിലൂടെ.

ചടുലവും ആധുനികവും ആയ പ്രതിപാദന രീതിയാണ് ജാനകി എന്ന സിനിമക്കു ഉള്ളത്. അതതു മേഖലകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കലാകാരന്മാരും സാങ്കേതിക വിദഗ്ധരും ആണ് ജാനകിയുദ്സെവ്യുമ്മ് സാക്ഷാത്കാരത്ത്തിനായി പ്രവര്‍ത്ത്തിച്ച്ച്ചു കൊണ്ടിരിക്കുന്നത്.




മൂന്നാമത്തെ ചിത്രം - സംവിധാനം സോഹന്‍ ലാല്‍

ഇനിയും പേരിട്ടിട്ടില്ലാത്ത മറ്റൊരു ചിത്രം കൂടി സിലിക്കണ്‍ മീഡിയയ്ക്ക് വേണ്ടി പ്രകാശ്‌ ബാരെ നിര്‍മിക്കുന്നു.
ദീദി ദാമോദരന്‍ കഥ എഴുതി സോഹന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ വിഷയം ഏറെ കാലിക പ്രഖ്‌ാധാന്യം ഉള്ളതാണ്.
തീവ്രവാദത്തിന്റെ നീരാളിപ്പിടുത്തത്തില്‍‍ അമരുന്ന സാധാരണക്കാരന്റെ ധര്‍മ സങ്കടങ്ങളും ദുരന്തവും ആണ് ഈ ചിത്രത്തിന്റെ വിഷയം. ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തിന് ശേഷം സോചന്ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാര്‍ച്ച്‌ അഞ്ചിന് ചിത്രീകരണം ആരംഭി‌ക്കും.

മറ്റൊരു നിര്‍മാതാവും ഇതുവരെ കാട്ടാത്ത്ര വേഗതയില്‍ ആണ് സിലിക്കണ്‍ മീഡിയ ഈ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്തത്.

തുടര്‍ച്ചയായി നല്ല സിനിമകള്‍ എടുത്തുകൊണ്ടു മലയാള സിനിമയില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സിലിക്കണ്‍ മീഡിയ എന്ന പ്രതിഭാസന്ഘം നടത്തുന്ന ശ്രമങ്ങള്‍ പുതു തലമുറയുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് പൌതിയ മാനങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.

 

1 comment:

  1. Keep on writing more and more about your temple and village. All blessings from Kurumpakara Udayonmuttam Malanada.

    ReplyDelete